മോസ്‌കൊ: റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക്-5 ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ ഒരുങ്ങുന്നു. മൊറേപെന്‍ ലാബാണ് തങ്ങളുടെ ഹിമാചലിനെ ഫാക്ടറിയില്‍ സ്പുട്‌നിക് 5 ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനാണ് അന്തര്‍ദേശിയ തലത്തിലെ സ്പുട്‌നിക് 5ന്റെ വിപണനച്ചുമതല.
ഹിമാചലില്‍ ഉല്‍പാദിപ്പിക്കുന്ന ആദ്യ ബാച്ച് റഷ്യയിലെ ഗമേലിയ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്കായി അയക്കും. ഗമേലിയയാണ് ഗുണനിലവാര പരിശോധന നടത്തുന്നത്.
റഷ്യന്‍ ഡയറക്റ്റ് ഫണ്ടുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണെന്ന് മൊറേപെന്‍ ലാബ് ചെയര്‍മാന്‍ സുശില്‍ സുരി പറഞ്ഞു.
ഏപ്രില്‍ 12നാണ് സ്പുട്‌നിക്കിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.
പ്രതിവര്‍ഷം 850 ദശലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ കമ്പനിയുമായിയുള്ള കരാറില്‍ നിര്‍ദേശിക്കുന്നത്.