പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം; ഇന്ത്യന്‍ സൈനിക യൂനിഫോം വില്‍പ്പനക്കാരന്‍ പിടിയില്‍

Update: 2024-03-15 10:59 GMT

ജയ്പൂര്‍: പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് യുവാവ് പോലിസ് പിടിയില്‍. ഇന്ത്യന്‍ സൈന്യത്തിന് യൂനിഫോം വില്‍ക്കുന്ന രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍നിന്നുള്ള ആനന്ദ് രാജ് സിങ്(22) ആണ് പിടിയിലായത്. ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ മൂന്ന് വനിതാ ഏജന്റുമാര്‍ക്ക് സാമൂഹിക മാധ്യമം വഴി സൈന്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ കൈമാറിയതായി ഇന്റലിജന്‍സ് എഡിജിപി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. ശ്രീ ഗംഗാനഗറിലെ സൂറത്ത്ഗഡ് ആര്‍മി കന്റോണ്‍മെന്റിന് പുറത്ത് ആനന്ദ് രാജ് സിങ് യൂനിഫോം സ്‌റ്റോര്‍ നടത്തിയിരുന്നു. എന്നാല്‍, കുറച്ച് മുമ്പ് ഇയാള്‍ കടപൂട്ടി ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇക്കാലയളവിലും പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വനിത ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നവെന്നും പകരമായി പണം ആവശ്യപ്പെട്ടെന്നുമാണ് എഡിജിപി പറയുന്നത്.

Tags:    

Similar News