കൊളംബോ: 'ദുരാത്മാവി' നെ ഒഴിപ്പിക്കാന്‍ മന്ത്രവാദം നടത്തുന്നതിനിടെ ശ്രീലങ്കയില്‍ ഒന്‍പത് വയസുകാരിയെ അടിച്ചു കൊന്നു. കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള ചെറിയ പട്ടണമായ ഡെല്‍ഗോഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുരാത്മാവ് കൂടിയതായും ഇത് മറ്റുള്ളവര്‍ക്ക് അസുഖമുണ്ടാക്കുന്നതായും മാതാവ് വിശ്വസിച്ചിരുന്നു. ഇതിനെ ഒഴിപ്പിക്കാന്‍ മന്ദ്രവാദിനിയുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
മന്ത്രവാദത്തിനിടെ പെണ്‍കുട്ടിയെ ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനൊടുവില്‍ ബോധം നഷ്ടപ്പെട്ട് തളര്‍ന്നു വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിനെയും മന്ത്രവാദിനിയെയും പോലിസ് അറസ്റ്റു ചെയ്തു.