മാള: മാള നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. കത്തിക്കുത്തില്‍ മാള സ്വദേശി തോളത്ത് വീട്ടില്‍ കുട്ടപ്പന് മകന് റെനീഷിന് (31) പരിക്കേറ്റു. ബാറിലെത്തിയ ആറ് പേര് ചേര്‍ന്ന് റെനീഷിനെ മര്‍ദ്ദിക്കുകയും കത്തികൊണ്ട് ഇടതു നെഞ്ചിലും കൈയിലും പുറത്തും കുത്തുകയായിരുന്നു. ശരീരത്തില്‍ ആറോളം ഭാഗങ്ങളില്‍ പരിക്കുണ്ട്.
മദ്യപിച്ചുണ്ടായ തര്‍ക്കംതന്നെയാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലിസും പറഞ്ഞു. റെനീഷിനെ മാള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് സ്വദേശികളായ സിദ്ദീഖ് (44), സജി (45), കടുപൂക്കര ചിറയത്ത് ജോബി (45) എന്നിവരേയാണ് മാള എസ്എച്ച്ഒ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.