മന്ത്രിയായിരിക്കെ 40ലക്ഷം കൈക്കൂലി വാങ്ങിയെന്ന് സരിതാ നായര്‍: ആര്യാടനെതിരേ വിജിലന്റ്‌സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേ വിജിലന്റസ് അന്വേഷണം നടത്താന്‍ മന്ത്രിസഭാ തീരുമാനം. സോളാര്‍ കേസ് പ്രതി സരിതാ നായരുടെ പരാതിയിലാണ് വിജിലന്റ്‌സ് പ്രഥമികാന്വേഷണം.
വൈദ്യുതി മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന സരിതയുടെ പരാതിയിലാണ് വിജിലന്റ്‌സ് അന്വേഷണം പ്രഖ്യാപിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും.
വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രി സഭായോഗം തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.