വില്‍പ്പനബില്ലുകള്‍ നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള ഓണ്‍ലൈന്‍ സമ്മാന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ നേരിട്ട് സര്‍ക്കാരിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിട്ടുള്ള 'ലക്കി ബില്ല് മൊബൈല്‍ ആപ്പ്' പ്രവര്‍ത്തനം തുടങ്ങുന്നു. ആപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പൊതുജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബില്‍ ആപ്പ് പുറത്തിറക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നത്. ഇത് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ ബില്ല് ചോദിച്ചു വാങ്ങാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നല്‍കാന്‍ വ്യാപാരികളെ നിര്‍ബന്ധിതമാക്കുകയും ചെയ്യും. ജനങ്ങള്‍ നല്‍കുന്ന നികുതി പൂര്‍ണ്ണമായും സര്‍ക്കാരിലേക്ക് എത്തുന്നതോടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകും.
ലക്കി ബില്‍ ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകള്‍ക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങള്‍ കൂടാതെ ബമ്പര്‍ സമ്മാനവും നല്‍കും. പ്രതിദിന നറുക്കെടുപ്പിലൂടെ കുടുംബശ്രീ നല്‍കുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേര്‍ക്കും, വനശ്രീ നല്‍കുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേര്‍ക്കും ലഭിക്കും. പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സി യുടെ 3 പകല്‍/ 2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസ സൗകര്യം 25 പേര്‍ക്ക് ലഭിക്കും.
പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സി യുടെ 3 പകല്‍/ 2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസ സൗകര്യം 25 പേര്‍ക്ക് ലഭിക്കും. പ്രതി മാസ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേര്‍ക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും, ബമ്പര്‍ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയും ലഭിക്കും. പ്രതിവര്‍ഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബില്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്‌ളേസ്‌റ്റോറില്‍ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്‌സൈറ്റായ ംംം.സലൃമഹമമേഃല.െഴീ്.ശി നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഉപയോക്താക്കള്‍ക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ അപ്ലോഡ് ചെയ്യാം.
ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനായിരിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തിരുവനന്തപുരം മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി, വി.കെ.പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.