കെഎസ്ആര്‍ടിസി പെന്ഷന് നല്കാന് 146 കോടി; പ്രത്യേക സാമ്പത്തിക സഹായമായി 15 കോടിയും അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ വിരമിച്ച ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കുന്നതിനായി 146 കോടി പ്രത്യേക സഹായമായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്താണ് ഈ സഹായം നല്‍കുന്നത്.
പ്രത്യേക സഹായം
കെ.എസ്.ആര്.ടി.സിയ്ക്ക് മുന്‍പ് നല്കിയതു കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി നല്കാന് തീരുമാനിച്ചതായും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.