കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഭരണകൂട-രാഷ്ട്രീയ ഇടപെടല്‍; സംസ്ഥാന സര്‍ക്കാരിനെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് കെ കെ രമ എംഎല്‍എ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ മകളുടെ കുഞ്ഞിനെ സമ്മതമില്ലാതെ ദത്ത് നല്‍കിയതില്‍ സിപിഎമ്മിനും ആഭ്യന്തര വകുപ്പിനുമെതിരേ ശക്തമായി പ്രതികരിച്ച് കെ കെ രമ എംഎല്‍എ. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള പ്രസംഗത്തിലാണ് രമ സിപിഎം അംഗങ്ങളെയും മുഖ്യമന്ത്രിയെയും ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങളുമായി നേരിട്ടത്.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യമാണ് അനുപമയുടെ കാര്യത്തിലുണ്ടായതെന്നും ശിശുക്ഷേമ സമികിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പോലിസിനും ഡിജിപിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത സംഭവം മനസ്സാക്ഷിയെ ഞെട്ടിച്ചുവെന്നും അവര്‍ പറഞ്ഞു.
തട്ടിപ്പ് അറിയാതെ കുഞ്ഞിനെ ദന്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളോടും സര്‍ക്കാര്‍ ക്രൂരത കാണിച്ചതായി കെ കെ രമ പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നേതാവും പിതാവുമായ ജയചന്ദ്രന്റെ അധികാരമുപയോഗിച്ചുള്ള ഇടപെടല്‍, ശിശുക്ഷേമസമിതിയുടെയും പോലിസിന്റെയും അനാസ്ഥ തുടങ്ങി, തുടങ്ങി നിരവധി പ്രശ്‌നങ്ങളും രമ തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തി.