മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കും: കെ കെ രമ എംഎല്‍എ
താനൂര്‍: തീര ജനതയെ ഭൂരഹിതരാക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കെ കെ രമ എംഎല്‍എ പറഞ്ഞു. താനൂര്‍ ടൗണില്‍ തീരഭൂസംരക്ഷണ വേദി താനൂര്‍ മേഖല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ജനതയാണ് തീരദേശത്തുള്ളത്. അവരുടെ സുരക്ഷക്കെന്ന പേരില്‍ നടത്തുന്ന പദ്ധതികള്‍ അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. പുനര്‍ഗേഹം പദ്ധതി തീരദേശ ജനതയെ സംരക്ഷിക്കാനല്ല കുടിയിറക്കാനുള്ളതാണെന്നും കെ കെ രമ പറഞ്ഞു.
തീരഭൂസംരക്ഷണ വേദി സംസ്ഥാന അധ്യക്ഷ മാഗ്ലിന്‍ ഫിലോമിന, കെ എ ഷഫീക്, കെ പി പ്രകാശന്‍, തല്‍ഹത്ത് വെള്ളയില്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. സലിം പറവണ്ണ സ്വാഗതം പറഞ്ഞു.