ഡിസംബറില്‍ നിന്നു ജനുവരിയിലേക്ക് മാറ്റി സംസ്ഥാന സ്‌കൂള്‍ കലോല്‍സവം
ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോല്‍സവം മാറ്റിയത്.
തിരുവനന്തപുരം: ഡിസംബറില്‍ നടത്താനിരുന്ന സ്‌കൂള്‍ കലോല്‍സവം മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോല്‍സവം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതിനാല്‍ അവര്‍ക്ക് കലോല്‍സവത്തില്‍ പങ്കെടുക്കാനാവില്ല. ഡിസംബര്‍ 12 മുതല്‍ 20 വരെ ക്രിസ്മസ് പരീക്ഷയും 21 മുതല്‍ 29 വരെ അവധിയുമാണ്. ജനുവരിയില്‍ ഏത് തീയ്യതിയാണ് കലോത്സവം നടക്കുക എന്ന് പിന്നീട് തീരുമാനിക്കും.
സംസ്ഥാന കലോല്‍സവം മാറ്റിവെച്ചതിനാല്‍ സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്‌കൂള്‍തല മല്‍സരങ്ങള്‍ 15നകം പൂര്‍ത്തിയാക്കും. ഉപജില്ലാതല മല്‍സരങ്ങള്‍ നവംബര്‍ 10നകവും ജില്ലാതല മല്‍സരങ്ങള്‍ ഡിസംബര്‍ മൂന്നിനകവും പൂര്‍ത്തിയാക്കും.