ലക്ഷദ്വീപ് ജനതക്കുള്ള കേരള നിയമസഭയുടെ ഐക്യദാര്‍ഢ്യ പ്രമേയം തിങ്കളാഴ്ച

Update: 2021-05-28 06:26 GMT

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്കായി കേരള നിയമസഭയുടെ ഐക്യദാര്‍ഢ്യ പ്രമേയം തിങ്കളാഴ്ച പാസാക്കും. ഭരണ-പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായാണ് പ്രമേയം പാസാക്കുക. മുഖ്യമന്ത്രിയിടെ അധ്യക്ഷതയില്‍ നടന്ന കാര്യോപദേശക സമിതിയിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.

പ്രമേയം പാസാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഷാഫി പറമ്പില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രമേയാവതരണത്തിന് നോട്ടീസ് നല്‍യിട്ടുണ്ട്.


Tags:    

Similar News