സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കും; പ്രാഥമിക ഗവേഷണത്തിനായി 10 കോടി നീക്കിവക്കുന്നതായും ധനമന്ത്രി
തിരുവനന്തപുരം: വാക്‌സീന്‍ ഗവേഷണവും നിര്‍മാണവും സംസ്ഥാനത്ത് ആരംഭിക്കും. ഇതിന്റെ ഗവേഷണത്തിന് 10 കോടി നീക്കിവക്കും. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി നീക്കിവക്കും. ഇതിന്റെ അനുബന്ധ സൗകര്യത്തിനായി 500 കോടി മാറ്റിവക്കുമെന്നും മന്ത്രി അറിയിച്ചു.