സിബിഐക്ക് അന്വേഷണാനുമതി നല്‍കാതെ സംസ്ഥാനങ്ങള്‍; ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് മഹാരാഷ്ട്രയില്‍

Update: 2022-07-31 13:16 GMT

ന്യൂഡല്‍ഹി: അന്വേഷണാനുമതി ആവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷകള്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടുക്കുന്നു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തെ മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 168 അപേക്ഷകളാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനു മുമ്പില്‍ തീരുമാനമാവാതെ കിടക്കുന്നിരുന്നത്. അതില്‍ 91 എണ്ണവും കഴിഞ്ഞ ആറ് മാസത്തിനുളളിലാണ്.

ഈ അപേക്ഷകളില്‍ 39 എണ്ണം ഒരു വര്‍ഷത്തിലേറെക്കാലമായി പെന്‍ഡിങ്ങാണ്. 38 എണ്ണം ആറ് മാസമായി കെട്ടിക്കിടക്കുന്നു. രാജ്യസഭയില്‍ പേഴ്‌സണല്‍ ആന്റ് പബ്ലിക് ഗ്രിവന്‍സസ് ആന്റ് പെന്‍ഷന്‍ വിഭാഗമാണ് വിവരങ്ങള്‍ പങ്കുവച്ചത്.

ജൂണ്‍ 30 വരെയുളള ഡാറ്റയാണ് പങ്കുവച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണോ സ്വീകരിച്ചിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല.

1946ലെ ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷശ്‌മെന്റ് നിയമമനുസരിച്ചാണ് സിബിഐക്ക് രൂപം നല്‍കുന്നത്. അതിന്റെ 6ാം വകുപ്പനുസരിച്ച് സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അതതു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാനാവില്ല.

ആദ്യകാലങ്ങളില്‍ സിബിഐക്ക് പൊതുവെ അനുമതി നല്‍കുകയാണ് പതിവ്. എന്നാല്‍ 2015ല്‍ മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം, മിസോറാം, മേഘാലയ തുടങ്ങി 9 സംസ്ഥാനങ്ങള്‍ അത് പിന്‍വലിച്ചു.

ബംഗാളില്‍ 27 കേസുകളാണ് പെന്‍ഡിങ് ആയി കിടക്കുന്നത്. പഞ്ചാബില്‍ 5 എണ്ണം ആറ് മാസത്തിനേറെ കാലമായി കിടക്കുന്നു.

രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നിവ യഥാക്രമം 4, 6, 7 കേസുകളാണ് ഉള്ളത്. 

Tags:    

Similar News