അര്‍എസ്എസ് നരനായാട്ട് അവസാനിപ്പിക്കുക: എസ്എഫ്‌ഐ

ഡിവൈഎഫ്‌ഐ വള്ളികുന്നം പടയണിവെട്ടം യൂനിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘം, ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്

Update: 2021-04-15 00:50 GMT

തിരുവനന്തപുരം: ചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ്സിന്റെ നരനായാട്ടില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ. വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.

ഡിവൈഎഫ്‌ഐ വള്ളികുന്നം പടയണിവെട്ടം യൂനിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘം, ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.

വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ തയ്യാറായ സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്ന് എസ്എഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു

Tags:    

Similar News