തെരുവ് നായകളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

Update: 2022-09-19 07:09 GMT
തെരുവ് നായകളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

കോഴിക്കോട്: വടകരയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. താഴെ അങ്ങാടി ആട് മുക്കില്‍ സഫിയക്കാണ് (65) കടിയേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇവര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോവാനായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് നായകള്‍ ആക്രമിച്ചത്. കൈക്കും കാലിനും മുറിവേറ്റ സഫിയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News