കോട്ടയത്ത് യുവതിയെ തെരുവ് നായ വീട്ടില്‍ കയറി ആക്രമിച്ചു; ശരീരത്തില്‍ 38ലെറെ മുറിവുകള്‍
കോട്ടയം: പാമ്പാടിയില്‍ യുവതിയെ നായ വീട്ടില്‍കയറി ആക്രമിച്ചു. പാമ്പാടി ഏഴാം മൈലിലെ നിഷയെയാണ് വീട്ടുമുറ്റത്ത് കയറി നായ കടിച്ചത്. നിഷയുടെ ശരീരത്തില്‍ 38ലേറെ മുറിവുകളുണ്ട്. രക്ഷിക്കാനെത്തിയ ബന്ധു സുമിക്കും കടിയേറ്റു. നിഷയെയും സുമിയെയും കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. ഇന്നലെ മാത്രം ഏഴുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. നിഷ സുനില്‍, സുമി എന്നിവര്‍ക്ക് പുറമെ മറ്റ് അഞ്ചുപേരെയും നായ ആക്രമിച്ചു.
സുമിയുടെ മകന്‍ ഐറിന്‍ (10), രാജു കാലായില്‍ (65), പാറയില്‍ വീട്ടില്‍ ഫെബിന്‍ (12), കൊച്ചൊഴത്തില്‍ രതീഷ് (37), സനന്ത് (21) എന്നിവരെയാണ് നായ ആക്രമിച്ചത്. കടിയേറ്റവര്‍ എല്ലാവരും പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചു. തെരുവുനായ വരുന്നത് കണ്ട് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ വീട്ടമ്മയെ വീടിനുള്ളില്‍ കയറിയാണ് തെരുവ് നായ ആക്രമിച്ചത്. നിഷയെ നായ കടിച്ച വിവരമറിഞ്ഞ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനായെത്തിയ വാഹനത്തില്‍ വന്നിറങ്ങിയതായിരുന്നു സുമി. വീട്ടിലേക്ക് നടക്കുകയായിരുന്നു സുമിയെ പിന്നാലെയെത്തിയ നായ കടിക്കുകയായിരുന്നു.
കടിയേറ്റ നായ ഉടന്‍തന്നെ ഇവിടെ നിന്ന് ഓടിപ്പോയി. തുടര്‍ന്നാണ് പുറത്തിറങ്ങിയ നായ വീട്ടില്‍ ഉറങ്ങിക്കിടന്ന ഫെബിനെ കടിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ വാഹനത്തില്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. പാമ്പാടിയില്‍ തെരുവ് നായ ശല്യം രൂക്ഷമാകാന്‍ കാരണം പുറത്തുനിന്ന് കൊണ്ടുവന്ന് റോഡുകളില്‍ തള്ളുന്ന ഹോട്ടല്‍ മാലിന്യവും അറവുശാലകളിലെ മാലിന്യവുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.