മദീനയില്‍ പല സ്റ്റ്രീറ്റുകളിലും പ്രത്യേകമായി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

Update: 2020-05-09 14:00 GMT

മദീന: മദീനയില്‍ അല്‍ഷര്‍ബയാന്‍, ബനീ ദഫര്‍, ഖുര്‍ബാന്‍, അല്‍ജുംഅ, അസ്‌കാന്‍ പലഭാഗങ്ങള്‍, ബനീഖദറ, എന്നീ പ്രദേശങ്ങളില്‍ പ്രത്യോകമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ നീക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലേക്കു പ്രവേശിക്കുന്നതിനും ഇവിടെയുള്ളവര്‍ പുറത്തു പോവുന്നതിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്.

കാലത്ത് ഒമ്പതു മണി മുതല്‍ വൈകുന്നേരം 5 മണിവരെ മറ്റു പ്രദേശങ്ങളെ പോലെ മതിയായ സുരക്ഷാ മുന്‍കരുതലോടെ കര്‍ഫ്യൂ ഇളവും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും അനുമതിയുണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Tags:    

Similar News