ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന് മദീനയില്‍ ഹൃദ്യമായ സ്വീകരണം

പുലര്‍ച്ചെ 3.40ന് ഡല്‍ഹിയില്‍നിന്നും മദീനയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 419 തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ശ്രീനഗര്‍, ഗുവാഹത്തി, ഗയ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും ഇന്ന് മദീനയിലെത്തും.

Update: 2019-07-04 10:27 GMT

ജിദ്ദ: ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന് മദീനയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി ഇന്ത്യയില്‍നിന്നെത്തിയ ആദ്യ സംഘത്തെഅംബാസഡര്‍ ഔസാഫ് സഈദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മദീന വിമാനത്താവളത്തില്‍ സ്വീകരിച്ചു. പുലര്‍ച്ചെ 3.40ന് ഡല്‍ഹിയില്‍നിന്നും മദീനയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 419 തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ശ്രീനഗര്‍, ഗുവാഹത്തി, ഗയ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും ഇന്ന് മദീനയിലെത്തും. ജിദ്ദ ഹജ്ജ് ടെര്‍മിനലിലും ഹാജിമാരെത്താന്‍ തുടങ്ങി. കേരളത്തില്‍നിന്നുള്ള ആദ്യസംഘം ഞായറാഴ്ച കോഴിക്കോടുനിന്ന് മദീനയിലെത്തും. 

Tags:    

Similar News