മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കെ സഫ(16) ആണ് മരിച്ചത്.

Update: 2020-01-04 17:00 GMT

പെരിന്തല്‍മണ്ണ: മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കെ സഫ(16) ആണ് മരിച്ചത്. കുന്നപ്പള്ളി വായനശാലയ്ക്ക് സമീപം മുറുവത്തുപറമ്പ് മദ്‌റസ റോഡിലാണ് കോല്‍ക്കാട്ട് സൈഫുദ്ദീന്റെയും സൈഫുന്നീസയുടെയും മകളാണ്. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ വൈകീട്ട് 7.30നായിരുന്നു മരണം. ഞായറാഴ്ച രാവിലെ 11മണി വരെ വീട്ടില്‍ മൃതശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. സഹോദരങ്ങൾ:ഷഹലുദ്ധീൻ ഷഹീറുദ്ധീൻ. കബറടക്കം ഞായർരാവിലെ 11ന് കുന്നപ്പള്ളി ജുമാ മസ്ജിദിൽ.






Tags:    

Similar News