വിദ്യാര്‍ഥികളുടെ യാത്രാ ഇളവ്: വിദ്യാര്‍ഥി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് കാംപസ് ഫ്രണ്ട്

പരിധി നിശ്ചയിച്ച് വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ അവകാശത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

Update: 2022-02-02 11:44 GMT

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്രാ ഇളവുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിദ്യാര്‍ഥി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ഉമര്‍ മുഹ്താര്‍. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിധി നിശ്ചയിച്ച് വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ അവകാശത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ തരംതിരിച്ചു കൊണ്ട് വിദ്യാര്‍ഥി അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ വിദ്യാര്‍ഥികളെ അണിനിരത്തി കാംപസ് ഫ്രണ്ട് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഉമര്‍ മുഹ്താര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ സെക്രട്ടറി സലാഹുദീന്‍ അയൂബി അധ്യക്ഷത വഹിച്ചു. സിറ്റി ഏരിയ പ്രസിഡന്റ് ഹാജ സംബന്ധിച്ചു.

Tags:    

Similar News