കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി കണ്‍സെഷനില്ല
കണ്സെഷന് ഭാരം താങ്ങാനാകുന്നില്ലെന്നാണ് വിശദീകരണം. കണ്‍സെഷനായി നിലവില്‍ ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള കണ്സെഷന് ടിക്കറ്റ് നിര്‍ത്തിവെച്ചു. കണ്സെഷന് ഭാരം താങ്ങാനാകുന്നില്ലെന്നാണ് വിശദീകരണം.
കണ്‍സെഷനായി നിലവില്‍ ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കണ്‍സെഷനുകള്‍ നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെഎസ്ആര്‍ടിസിക്ക് 211 കോടി രൂപ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകള്‍.