ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്
കൊളംബോ: കനത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന ശ്രീലങ്കയില്‍ ഭരണസംവിധാനത്തിനെതിരേ വിദ്യാര്‍ത്ഥികളും. കനത്ത മഴയെ വകവയ്ക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളെ തടയാന്‍ പോലിസ് മനുഷ്യച്ചങ്ങല സൃഷ്ടിച്ചു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലും പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. മന്ത്രിമാരുടേതടക്കം രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും ജനം വളഞ്ഞു. പലയിടങ്ങളിലും പോലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
സാമ്പത്തിക സ്ഥിതി മോശമായതോടെ ഇറാഖ്, നോവര്‍വെ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ എംബസികള്‍ സര്‍ക്കാര്‍ പൂട്ടി. രാജ്യത്ത് മരുന്നിനും ഇന്ധനത്തിനും കനത്ത ക്ഷാമമാണ്.
രാജ്യത്ത് പ്രതിഷേധം രൂക്ഷമായതോടെ മുന്‍ സഖ്യകക്ഷികള്‍ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു.
1948ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടി ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ഒരു ഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായിരുന്ന ഗോഡബയ രാജപക്‌സെ ഇന്ന് ദുര്‍ബലമായിരിക്കുകയാണ്.
രാജ്യത്തെ രാഷ്ട്രീയപ്രമുഖരുടെ വീടുകളിലേക്ക് ജനങ്ങള്‍ പാഞ്ഞുകയറുകയാണ്.