വിദ്യാര്‍ത്ഥികള്‍ രാജ്ഭവനിലേക്ക്; കാംപസ് ഫ്രണ്ട് താനൂരില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു
താനൂര്‍: ഹാഥ്രസ് കലാപ ആരോപണ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളായ റൗഫ് ഷരീഫ്, മസൂദ് ഖാന്‍, അത്തീഖ് എന്നിവരുടെ അന്യായ തടവ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി താനൂരില്‍ വിദ്യാര്‍ത്ഥിറാലിയും ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം ടി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി റോഡില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥിറാലി നഗരം ചുറ്റി താനൂര്‍ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
എസ്‌ഐഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂര്‍, എസ്.ഡി.പി.ഐ താനൂര്‍ മണ്ഡലം പ്രസിഡന്റ് സദഖതുള്ള, നാഷണല്‍ വിമണ്‍സ് ഫ്രണ്ട് താനൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അസ്മ ഉസ്മാന്‍ എന്നിവര്‍ പരിപാടിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിച്ചു. താനൂര്‍ എരിയാ പ്രസിഡന്റ് സാദിഖ് പനായത്തില്‍ സ്വാഗതം ആശംസിച്ച പരുപാടിക്ക് കാംപസ് ഫ്രണ്ട് മംഗലം ഏരിയ പ്രസിഡന്റ് സമീഹ് മംഗലം നന്ദി പറഞ്ഞു. കാംപസ് ജില്ലാ കമ്മിറ്റി അംഗം ഫവാസ് ഓഴൂര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ അബ്ദു റഹീം, ഉദൈഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.