സുബൈര്‍ അനുസ്മരണ സമ്മേളനം

Update: 2025-03-14 16:08 GMT
സുബൈര്‍ അനുസ്മരണ സമ്മേളനം

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്ഡിപിഐ പ്രവര്‍ത്തകന്‍ എലപ്പുള്ളി പാറ സ്വദേശി സുബൈര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എലപ്പുള്ളി പാറ ജയലക്ഷ്മി കല്യാണമണ്ഡപത്തില്‍ എസ്ഡിപിഐ മലമ്പുഴ നിയോജക മണ്ഡലം കമ്മറ്റി സംലടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ഇല്യാസ് പാലക്കാട് അധ്യക്ഷത വഹിച്ചു.

എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ എസ് ഖാജാ ഹുസൈന്‍, ഷൊര്‍ണൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഹര്‍ഷദ് മുഹമ്മദ് നദ്‌വി, എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജന.സെക്രട്ടറി ബഷീര്‍ മൗലവി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഷെരീഫ് പട്ടാമ്പി, കെ ടി അലവി, ജില്ലാ ജന.സെക്രട്ടറി ബഷീര്‍ കൊമ്പം, ജില്ലാ ട്രഷറര്‍ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറി റുഖിയാ അലി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് അഷിദാ നജീബ്, വിമന്‍ ഇന്ത്യ ജന.സെക്രട്ടറി ലൈല പത്തിരിപ്പാല, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങളായ സജ്ജാദ്, സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.

Similar News