കോഴിക്കോട് ചിന്തന്‍ ശിബിരത്തില്‍ സുധീരനും മുല്ലപ്പളളിയും പങ്കെടുക്കില്ല

കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന

Update: 2022-07-23 05:06 GMT

കോഴിക്കോട്:കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ് ചിന്തന്‍ ശിബിരത്തില്‍ വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു.കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.എന്നാല്‍, ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാതിരിക്കുന്നത് ബഹിഷ്‌കരണമോ വിയോജിപ്പോ അല്ലെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാര്‍ പറയുന്നത്.

ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തന്‍ ശിബിറില്‍ ചര്‍ച്ചയാകും.സംഘടനാ നവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപോര്‍ട്ടുകളിന്‍മേല്‍ വിശദമായ ചര്‍ച്ച നടക്കും.

കെപിസിസി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുക.കെ സുധാകരനും വി ഡി സതീശനും നേതൃ നിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയില്‍ ശൈലീമാറ്റമടക്കം സജീവ ചര്‍ച്ചയാകും.

Tags:    

Similar News