ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് പോലിസിന്റെ കണ്ടെത്തല്‍
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലിസ് കണ്ടെത്തല്‍. 10 ബാങ്കുകളില്‍ വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് നിഗമനം. വിജയനെതിരേയുള്ള കോഴ ആരോപണങ്ങളിലും അന്വേഷണം നടക്കുകയാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍ എം വിജയനേയും മകനെയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കാണപ്പെടുന്നത്. കീട നാശിനി കഴിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. സാമ്പത്തിക ബാധ്യതയായിരുന്നു കാരണം. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ രണ്ടുപേരും മരിക്കുകയായിരുന്നു.