സാമ്പത്തിക സംവരണം: വിമര്‍ശനവുമായി സുനില്‍ പി ഇളയിടവും വിടി ബല്‍റാം എംഎല്‍എയും

തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് ഇരുവരും വെട്ടിത്തുറന്ന് വ്യക്തമാക്കിയത്.

Update: 2019-01-08 09:44 GMT
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വിമര്‍ശനവുമായി സാമൂഹിക വിമര്‍ശകന്‍ സുനില്‍ പി ഇളയിടവും വി ടി ബല്‍റാം എംഎല്‍എയും. തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് ഇരുവരും വെട്ടിത്തുറന്ന് വ്യക്തമാക്കിയത്.


സാമ്പത്തിക തെറ്റായ ആശയം: സുനില്‍പി ഇളയിടം

സാമ്പത്തിക സംവരണം തെറ്റായ ഒരാശയമാണ്. അത് ഭരണഘടനയിലെ സംവരണ തത്ത്വത്തോട് ചേര്‍ന്നു പോകുന്ന ഒന്നല്ല.സംവരണം മുന്നോട്ടുവയ്ക്കുന്നത് പ്രാതിനിധ്യാവകാശത്തിന്റെ പ്രശ്‌നമാണ്, അല്ലാതെ സംവരണ വിഭാഗങ്ങളിലെ ദാരിദ്ര്യത്തിന്റെ പ്രശ്‌നമല്ല. സവര്‍ണ്ണ വിഭാഗങ്ങളിലും സംവരണ വിഭാഗങ്ങളിലും ദാരിദ്ര്യം നിലനില്‍ക്കുന്നുണ്ട്. സവര്‍ണ്ണ വിഭാഗങ്ങളില്‍ ഉള്ളതിന്റെ പല മടങ്ങ് ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ദളിത് വിഭാഗങ്ങളില്‍ ഇപ്പോഴുമുണ്ട്. അത് സംവരണം കൊണ്ട് പരിഹരിക്കാനാവുന്ന ഒന്നല്ല. രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം വരേണ്ട സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തില്‍ ദാരിദ്ര്യം പരിഹൃതമാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണഘടനയിലെ സംവരണ തത്ത്വത്തിന് അടിസ്ഥാനം സാമൂഹ്യനീതിയാണ്. അതിനെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്നത് ശരിയല്ല.'

സാമ്പത്തികസംവരണംവഞ്ചന:വിടി ബല്‍റാം എംഎല്‍എ

ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അക്കാരണം പറഞ്ഞ് അര്‍ഹതപ്പെട്ട വാര്‍ദ്ധക്യകാല പെന്‍ഷനും വിധവാ പെന്‍ഷനും വികലാംഗ പെന്‍ഷനുമൊന്നും നല്‍കാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ സര്‍ക്കാരാണ് 8 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സവര്‍ണ്ണ സമ്പന്നര്‍ക്ക് സര്‍ക്കാര്‍ ജോലി സംവരണം ചെയ്യാനുള്ള നരേന്ദ്ര മോഡിയുടെ തീരുമാനത്തെ ഒറ്റയടിക്ക് സ്വാഗതം ചെയ്യുന്നത്.

#സാമ്പത്തികസംവരണംവഞ്ചനയാണ് #ഭരണഘടനയുടെഅട്ടിമറിയാണ്‌




Tags:    

Similar News