കെ. റെയിലിനെതിരേ കവിത; കവി റഫീഖ് അഹ്മദിനെതിരേയേുള്ള സൈബര്‍ ആക്രമണങ്ങളെതള്ളി സുനില്‍ പി ഇളയിടം
എറണാകുളം; കെ റെയിലിനെ വിമര്‍ശനവിധേയമാക്കി കവിതയെഴുതിയതിന്റെ പേരില്‍ സര്‍ക്കാര്‍, കെ റെയില്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് വിധേയമായ കവി റഫീഖ് അഹ്മദിന് പിന്തുണയുമായി സിപിഎം സഹയാത്രികനായ സുനില്‍ പി ഇളയിടം. ഫേസ് ബുക്കിലാണ് അദ്ദേഹം ആക്രമണങ്ങളെ തള്ളി രംഗത്തുവന്നത്.
കെ. റെയിലിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും സംശയങ്ങളും ഉന്നയിച്ചതിന്റെ പേരില്‍ കവി റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദരീതിയോടുള്ള വെല്ലുവിളിയാണെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒരു നിലയ്ക്കും ഈ വഴി പിന്‍തുടര്‍ന്നു കൂടായെന്നും സുനില്‍ പി ഇളയിടം എഴുതി.
കവിതയ്‌ക്കെതിരേ ആക്രമണം നടത്തുന്നതിനെതിരേ നിരവധി പ്രമുഖര്‍ ഇപ്പോള്‍ രംഗത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. തനിക്കെതിരേ ആക്രമണം നടത്തിയതിനെതിരേ കവിതന്നെ മറ്റൊരു കവിതയിലൂടെ മറുപടി പറഞ്ഞിരുന്നു.