സുന്നി ജമാഅത്ത് മീലാദ് കാംപയിനു തുടക്കമായി

Update: 2020-10-18 13:33 GMT


'തിരുനബി: പ്രതിസന്ധികളില്‍ ആലംബം' കേരള സുന്നി ജമാഅത്ത് മീലാദ് കാംപയിന്‍ സംസ്ഥാന തല ഉദ്ഘാടനം ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി നിര്‍വഹിക്കുന്നു


മലപ്പുറം: പുതിയ തലമുറയ്ക്കു നാം നല്‍കിക്കൊണ്ടിരിക്കുന്ന ജീവിത ചിട്ടാ പാഠങ്ങളും സംസ്‌കാരവും നിലച്ചതും അതിനുപകരം അവരുടെ സാമൂഹിക ജീവിതത്തിലൂടെയും കൂട്ടുകെട്ടിലൂടെയും അവര്‍ പഠിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും ദു:സ്വഭാവങ്ങളുമാണ് കൊവിഡിലൂടെ സംഭവിച്ച വന്‍ നഷ്ടങ്ങളിലൊന്നെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി. ഈ പ്രതിസന്ധികളിലൊക്കെയും വ്യക്തി-സാമൂഹിക ജീവിതത്തില്‍ മാതൃകായോഗ്യരായ പ്രവാചകരെ അനുകരിക്കുകയാണ് മനുഷ്യസമുദായം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 'തിരുനബി പ്രതിസന്ധികളില്‍ ആലംബം' എന്ന പ്രമേയത്തില്‍ കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ജില്ല, മേഖല, പഞ്ചായത്ത്, ശാഖ തലങ്ങളില്‍ മൗലിദ് പരായണം, പ്രമേയ പ്രഭാഷണം. മദ്ഹ് പ്രസംഗം. മൗലിദ് ജല്‍സ, ലഘുലേഖ വിതരണം, സര്‍ഗ സംഗമം, മീലാദലങ്കാരം, ഇശല്‍ സായാഹ്നം, പതാക ഉയര്‍ത്തല്‍ എന്നീ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം എ നജീബ് മൗലവി നിര്‍വഹിച്ചു. എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി അലി അക്ബര്‍ മൗലവി, ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍, ഇ പി അശ്‌റഫ് ബാഖവി, ഇ കെ അബ്ദുര്‍ റശീദ് മുഈനി, കെ സ്വദഖത്തുല്ല മുഈനി കാടാമ്പുഴ, യു ജഅ്ഫര്‍ വഹബി, അബ്ദുല്ല വഹബി അരൂര്‍, യൂനുസ് വഹബി കുറ്റ്യാടി, അമീന്‍ വയനാട്, ശബീര്‍ മൗലവി മമ്പാട്, കെ എം ശംസുദ്ദീന്‍ മൗലവി, ജലീല്‍ അണ്ടത്തോട് സംസാരിച്ചു.

Sunni Jamaath Milad campaign started




Tags:    

Similar News