ശാഹീന്‍ബാഗ്: സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് സുപ്രിം കോടതി

പ്രതിഷേധിക്കാനുള്ള അവകാശം മൗലികമാണ്. അതേ സമയം മാര്‍ഗ്ഗതടസ്സമില്ലാതെ എങ്ങിനെ സമരം ചെയ്യാമെന്ന് നോക്കണം.

Update: 2020-02-17 10:11 GMT

ന്യൂഡല്‍ഹി: ശാഹീന്‍ബാഗ് സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജീവ് ഹെഗ്‌ഡെ, ശാന്തന രാമചന്ദ്രന്‍ എന്നിവരോട് ഒരാഴ്ചക്കകം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ജസ്റ്റിസ് എസ്.കെ കൌള്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം മൗലികമാണ്. അതേ സമയം മാര്‍ഗ്ഗതടസ്സമില്ലാതെ എങ്ങിനെ സമരം ചെയ്യാമെന്ന് നോക്കണം. 60 ദിവസമായി തുടരുന്ന സമരം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്‌തെന്നും കോടതി ചോദിച്ചു. ശാഹീന്‍ ബാഗ് സമരത്തിനെതിരായ ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി നിരാകരിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ രണ്ടു മാസമായി ശാഹീന്‍ബാഗില്‍ തുടരുന്ന സമരം കാരണം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി മുടങ്ങിയിട്ടുണ്ട്.




Tags:    

Similar News