ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ല; ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ (വീഡിയോ)

സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരപ്പന്തലിലേക്ക് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. അട്ടക്കുളങ്ങരയില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു.

Update: 2020-02-18 17:49 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സ്ഥാപിച്ച പ്രതീകാത്മക ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിച്ചുമാറ്റാനുള്ള പോലിസിന്റെ നീക്കം അനുവദിക്കില്ലെന്ന് എസ്ഡിപിഐ. സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരപ്പന്തലിലേക്ക് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. അട്ടക്കുളങ്ങരയില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു.


 പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന സമരങ്ങളോട് സര്‍ക്കാരിന് ഐക്യദാര്‍ഢ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മാര്‍ഥതയെക്കുറിച്ച് ജനാധിപത്യസമൂഹം ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ ഒരുകാല്‍ വെള്ളത്തിലും ഒരുകാല്‍ വള്ളത്തിലുമെന്ന അവസ്ഥയാണ്. അടുത്ത ദിവസങ്ങളിലായി സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളോട് സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണെന്ന് അവര്‍ പുലര്‍ത്തുന്ന സമീപനം വിലയിരുത്തുമ്പോള്‍ വ്യക്തമാവുകയാണ്. ആര്‍എസ്എസ്സിനെതിരേ ശബ്ദിച്ചതിന്റെ പേരിലും ബാനര്‍ കെട്ടിയതിന്റെ പേരിലും ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്സാണെന്ന് പറഞ്ഞതിന്റെ പേരിലും യുവാക്കള്‍ക്കെതിരേ 153 എ പ്രകാരം പോലിസ് കേസെടുക്കുകയാണ്.


 ഉത്തര്‍പ്രദേശിലെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലുള്ള നടപടികളാണ് പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മതേതര സര്‍ക്കാരെന്ന് അവകാശപ്പെടുന്നവരില്‍നിന്ന് ഇത്തരമൊരു സമീപനമുണ്ടാവുമ്പോള്‍ എന്താണ് ജനാധിപത്യസമൂഹം മനസ്സിലാക്കേണ്ടത്. സിഎഎയ്‌ക്കെതിരായ സമരങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് പറയുന്നവര്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ എന്തടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഷബീർ ആസാദ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുസ്സലാം, ജില്ലാ ട്രഷറര്‍ കരമന ജലീല്‍, മാഹീന്‍ പരുത്തിക്കുഴി, മഹ്ഷൂഫ് വള്ളക്കടവ്, സജീവ് പൂന്തുറ, ഹക്കിം കരമന, അന്‍വര്‍ ശ്രീകാര്യം പങ്കെടുത്തു.


Full View

സിഎഎയ്‌ക്കെതിരേയും എന്‍ആര്‍സിക്കെതിരേയും നടത്തുന്ന സമരത്തില്‍നിന്ന് ഒരുകാരണവശാലും പിന്നോട്ടില്ലെന്ന് ശാഹീന്‍ബാഗ് സമരസംഘാടകസമിതി അറിയിച്ചു. സമരത്തിന് രാഷ്ട്രീയ, സാംസ്‌കാരിക മേഖലയില്‍നിന്ന് വലിയ ബഹുജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍, സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ പോലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നുണ്ട്. ശാഹീന്‍ബാഗിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സഹനസമരമാണ് ഇവിടെ നടക്കുന്നതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News