ഡാന്‍സ് ബാറുകള്‍ക്കള്‍ക്ക് അനുകൂലമായി സുപ്രിംകോടതി വിധി

ഡാന്‍സ് ബാറില്‍ മദ്യം നല്‍കാമെന്നും സിസിടിവി ക്യാമറകള്‍ ആവശ്യമില്ലായെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Update: 2019-01-17 11:06 GMT
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും മുംബൈയിലുമുള്‍പ്പെടെയുള്ള ഡാന്‍സ് ബാറുകള്‍ക്കള്‍ക്ക് സുപ്രിംകോടതിയുടെ അനുകൂല ഉത്തരവ്. ബാര്‍ ഉടമകളും ബാര്‍ നര്‍ത്തകരും നല്‍കിയ ഹരജിയില്‍ ആണ് സുപ്രിം കോടതി ഉത്തരവ് പ്രഖ്യാപിച്ചത്. ഡാന്‍സ് ബാറില്‍ മദ്യം നല്‍കാമെന്നും സിസിടിവി ക്യാമറകള്‍ ആവശ്യമില്ലായെന്നും സുപ്രിംകോടതി വ്യക്തമാക്കി. വൈകീട്ട് 6.30 മുതല്‍ 11.30 വരെയാണ് ഡാന്‍സ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി കൊടുത്തത്. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. 2015ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ബാറുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോടതി വിസമ്മതിച്ചിരുന്നു. ഡാന്‍സ് ബാറുകളില്‍ മദ്യം നല്‍കാന്‍ പാടില്ലെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ. ജീവിക്കാനായി സ്ത്രീകള്‍ തെരുവില്‍ ഇറുങ്ങുന്നതിലും അസ്വീകാര്യമായ മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിലും നല്ലത് ബാറുകളില്‍ നൃത്തം ചെയ്യുന്നതാണന്നാണ് 2016ല്‍ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടിരുന്നു. ഡാന്‍സ് ബാറില്‍ നിന്ന് സ്ത്രീകള്‍ വരുമാനമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഭരണഘടന അവകാശം ആണെന്നും ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപെടുന്നു.
Tags:    

Similar News