ഡാന്‍സ് ബാറുകള്‍ നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര

ആവശ്യമെങ്കില്‍ ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നു ധനകാര്യമന്ത്രി സുധിര്‍ മുന്‍ഗന്തിവാര്‍ വ്യക്തമാക്കി.

Update: 2019-01-18 16:40 GMT

മുംബൈ: ഡാന്‍സ് ബാറുകള്‍ സമ്പൂര്‍ണമായി നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ആവശ്യമെങ്കില്‍ ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നു ധനകാര്യമന്ത്രി സുധിര്‍ മുന്‍ഗന്തിവാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ സുപ്രിംകോടതി കഴിഞ്ഞ ദിവസം ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഡാന്‍സ്ബാറുകളില്‍ സിസിടിവി കാമറകള്‍ വേണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് കോടതി റദ്ദാക്കിയത്. ബാറും ഡാന്‍സ് നടക്കുന്ന സ്ഥലവും തമ്മില്‍ വേര്‍തിരിക്കണം, ഡാന്‍സ് ബാറുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം പാലിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് ഡാന്‍സ് ബാറുകള്‍ സമ്പൂര്‍ണമായി നിരോധിനക്കുന്നതിനു ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമം.

Tags:    

Similar News