നീതി ദേവതയുടെ പ്രതിമയില്‍ മാറ്റം വരുത്തിയതില്‍ എതിര്‍പ്പുമായി സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍

ബാര്‍ അസോസിയേഷന്റെ അഭിപ്രായം ആരായാതെ ഏകപക്ഷീയമായി തീരുമാനം എടുത്തതിലാണ് അസോസിയേഷന്റെ എതിര്‍പ്പ്

Update: 2024-10-24 09:05 GMT

ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ നീതി ദേവതയുടെ പ്രതിമയില്‍ മാറ്റം വരുത്തിയതില്‍ എതിര്‍പ്പുമായി സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍.ബാര്‍ അസോസിയേഷന്റെ അഭിപ്രായം ആരായാതെ ഏകപക്ഷീയമായി തീരുമാനം എടുത്തതിലാണ് അസോസിയേഷന്റെ എതിര്‍പ്പ്.രാജ്യത്ത് നിയമം അന്ധമല്ലെന്നും ശിക്ഷയുടെ പ്രതീകം വാളല്ലെന്നുമുള്ള സന്ദേശം നല്‍കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. നിയമം അന്ധമല്ലെന്നും നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്നുമുള്ള സന്ദേശമാണ് മാറ്റത്തിനു കാരണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിശദീകരിച്ചു.


കണ്ണ് മൂടിയും വലം കൈയില്‍ വാളും ഇടം കൈയില്‍ തുലാസുമായിരുന്നു ആദ്യത്തെ രൂപം. പക്ഷെ കഴിഞ്ഞ ആഴ്ച സുപ്രിം കോടതി ലൈബ്രറിയില്‍ സ്ഥാപിച്ച നീതി ദേവതയില്‍ മാറ്റം വരുത്തി, പ്രതിമയില്‍ കണ്ണ് മൂടിയതും വാളും ഒഴിവാക്കി,തുലാസ് വലതു കൈയിലും ഇടത് കൈയില്‍ ഭരണഘടനയുമാക്കി.നിയമത്തിനു മുന്നില്‍ സമത്വമെന്ന ആശയത്തിലായിരുന്നു നീതി ദേവതയുടെ കണ്ണുകള്‍ മൂടിയിരുന്നത്. കോടതികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് പക്ഷാഭേദമില്ലാതെ നീതി നടപ്പിലാക്കുക എന്നതായിരുന്നു ഇതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

Tags:    

Similar News