'ജാമ്യം നീട്ടണമെന്ന കെജ് രിവാളിന്റെ ആവശ്യം അംഗീകരിക്കാനാകില്ല': അപേക്ഷ തള്ളി സുപ്രിംകോടതി രജിസ്ട്രി

Update: 2024-05-29 09:05 GMT

ന്യൂഡല്‍ഹി: വിവാദ മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അപേക്ഷ അംഗീകരിക്കാതെ സുപ്രിംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹരജി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രിംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ് രിവാള്‍ ജൂണ്‍ 2 ന് കീഴടങ്ങണം. സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ് രിവാള്‍ ഹരജി സമര്‍പ്പിച്ചത്. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടിസിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്ന് കെജ് രിവാള്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അരവിന്ദ് കെ ജ്രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി കെജ് രിവാളിന് അനുവദിച്ചിരിക്കുന്നത്.

Tags:    

Similar News