''മാറില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളിപ്പൊട്ടിക്കുന്നതും ബലാല്‍സംഗ ശ്രമമല്ല'': സ്വമേധയാ എടുത്ത കേസില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും

Update: 2025-03-26 00:44 GMT
മാറില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളിപ്പൊട്ടിക്കുന്നതും ബലാല്‍സംഗ ശ്രമമല്ല: സ്വമേധയാ എടുത്ത കേസില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: മാറില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും ബലാല്‍സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി നിരീക്ഷണത്തില്‍ സുപ്രിംകോടതി സ്വമേധയാ ഹരജി ഫയലില്‍ സ്വീകരിച്ചു. പതിനൊന്നുകാരിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും പൈജാമയുടെ ചരട് പൊട്ടിച്ച് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിലെ നിരീക്ഷണങ്ങള്‍ക്കെതിരേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.

ഹൈക്കോടതി വിധിയെ ചോദ്യംചെയ്യുന്ന റിട്ട് ഹര്‍ജി സുപ്രfംകോടതി കഴിഞ്ഞദിവസം സാങ്കേതികകാരണങ്ങളാല്‍ തള്ളിയിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്യേണ്ടത് കേസിലെ കക്ഷികള്‍ പ്രത്യേകാനുമതി ഹര്‍ജിയിലൂടെയാണെന്നിരിക്കേ, പുറമേ നിന്നുള്ളയാള്‍ റിട്ട് ഹര്‍ജി നല്‍കിയത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി. ഇതിന് ശേഷമാണ് സ്വമേധയാ ഹരജി ഫയലില്‍ സ്വീകരിച്ചത്. ഈ ഹരജി ഇന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും.

Similar News