ബന്ധുക്കള്‍ക്കെതിരേ കുറിപ്പ് എഴുതിവച്ച് റിട്ട. എസ്‌ഐ ആത്മഹത്യ ചെയ്തു

Update: 2025-03-27 17:08 GMT
ബന്ധുക്കള്‍ക്കെതിരേ കുറിപ്പ് എഴുതിവച്ച് റിട്ട. എസ്‌ഐ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ബന്ധുക്കള്‍ കള്ളക്കേസില്‍ കുടുക്കിയെന്ന് കുറിപ്പ് എഴുതിവച്ച് റിട്ട. എസ്‌ഐ ആത്മഹത്യ ചെയ്തു. വെണ്ണിയൂര്‍ നെല്ലിവിള നിമ്മി ഭവനില്‍ എസ്. സത്യന്‍ (62) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കള്ളക്കേസില്‍ കുടുക്കിയെന്നും ബന്ധു കയ്യേറ്റം ചെയ്തുവെന്നും കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യാ ശ്രമം.

വീട്ടുകാര്‍ ഉടന്‍ തന്നെ അഴിച്ചിറക്കി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. ബന്ധുക്കള്‍ക്കെതിരെയുള്ള ആത്മഹത്യാ കുറിപ്പില്‍ അന്വേഷണം നടത്തുമെന്നും നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലിസ് അറിയിച്ചു.ഭാര്യ: ശോഭന.മക്കള്‍: ടോമി സത്യന്‍,ഡോ.നിമ്മി സത്യന്‍.





Similar News