
കിളിമാനൂര്‍: കാട്ടുമ്പുറത്ത് മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു. കാട്ടുമ്പുറം സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. പ്രതി അരുണിനെ(30) കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പോലിസ് അറിയിച്ചു. അരുണിനൊപ്പം ഒരു സ്ത്രീ കൂടിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്.