രാജസ്ഥാനിലെ ഭിക്ഷക്കാരില്‍ ബിരുദാനന്തര ബിരുദക്കാരുമെന്ന് സര്‍വ്വേ റിപോര്‍ട്ട്

ജയ്പൂരിലെ 1,162 ഭിക്ഷക്കാരില്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ അഞ്ചു യാചകര്‍ ബിരുദാനന്തര ബിരുദധാരികളാണെന്നും 193 പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായും കണ്ടെത്തി.

Update: 2020-08-26 10:47 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ പോലും യാചകരായി നാടുചുറ്റുന്നുവെന്ന് സര്‍വ്വേ റിപോര്‍ട്ട്. ജയ്പൂര്‍ നഗരത്തെ ഭിക്ഷാടന വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പോലിസ് വകുപ്പ് നടത്തിയ സര്‍വ്വേയിലാണ് യാചകരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വെളിപ്പെട്ടത്. ജയ്പൂരിലെ 1,162 ഭിക്ഷക്കാരില്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ അഞ്ചു യാചകര്‍ ബിരുദാനന്തര ബിരുദധാരികളാണെന്നും 193 പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായും കണ്ടെത്തി. ഇതില്‍ 117 പേര്‍ ഏതെങ്കിലും ജോലി ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു. അവരില്‍ 27 പേര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെട്ടത്.

ഈ യാചകരുടെ മതപശ്ചാത്തലവും സര്‍വേ പരിശോധിച്ചു. 1016 ഭിക്ഷക്കാര്‍ തങ്ങള്‍ക്ക് ഹിന്ദു പശ്ചാത്തലമുണ്ടെന്ന് പറഞ്ഞപ്പോള്‍ 111 പേര്‍ മുസ്‌ലിംകള്‍, 6 പേര്‍ സിഖുകാര്‍, നാല് ക്രിസ്ത്യാനികള്‍, രണ്ട് ജൈനന്മാര്‍ എന്നിങ്ങനെയാണ് കണ്ടെത്തിയത്. ഇതില്‍ 23 പേര്‍ അവരുടെ മതം വെളിപ്പെടുത്താന്‍ തയ്യാറില്ലാത്തവരുമായിരുന്നു. യാചകരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ലെജിസ്ലേറ്റീവ് അസംബ്ലി ഭിക്ഷക്കാരുടെ പുനരധിവാസം (ഭേദഗതി) ബില്‍ പാസാക്കിയിരുന്നു 

Tags:    

Similar News