കുരങ്ങുപനിയെന്ന് സംശയം; വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയയാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കുരങ്ങുപനി ബാധിതനെന്ന് സംശയിക്കുന്നയാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് രോഗിയെയാണ് ഐസൊലേറ്റ് ചെയ്ത എയിംസിലെ എബി7 വാര്‍ഡിലേക്ക് മാറ്റിയത്. എന്നാല്‍, ഇയാള്‍ക്ക് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആഗോള ഭീതിക്കിടയില്‍ കുരങ്ങുപനി ലക്ഷണങ്ങളുള്ള രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡല്‍ഹി എയിംസ് പുറപ്പെടുവിച്ചിട്ടുണ്ട്.