അബഹ ഇന്ത്യന്‍ സൂഖില്‍ തമാശ പറഞ്ഞിരിക്കാന്‍ ഇനി സ്വാമിയേട്ടന്‍ ഉണ്ടാകില്ല
അബഹ: കഴിഞ്ഞ 22 വര്‍ഷത്തോളമായി അബഹ ടൗണില്‍ മലയാളികള്‍ക്കിടയില്‍ കളി തമാശകള്‍ പറയാന്‍ എത്താറുണ്ടായിരുന്ന സ്വാമിയേട്ടന്‍ ഇനി വരില്ല. കഴിഞ്ഞ ആഴ്ച ജോലിക്കിടയില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വാഹനം ഓടിച്ചു പോകുമ്പോള്‍ ഹൃദയാഘാത രൂപത്തില്‍ മരണം സ്വാമിയേട്ടനെ പിടികൂടുകയായിരുന്നു.
അബഹ മീന്‍ സൂക്കിലെ നിറ സാന്നിധ്യമായിരുന്ന സ്വാമിയേട്ടന്‍ പ്രായത്തെ അതിശയിപ്പിക്കും വിധം ആരോഗ്യവാനും രസികനുമായിരുന്നു. എല്ലാവരോടും പുഞ്ചിരിച്ചു മാത്രം ഇടപഴകുന്ന അദ്ദേഹത്തിന്റെ വിയോഗം അബഹയിലെ മലയാളികള്‍ക്ക് സങ്കടമായി. കോഴിക്കോട് അത്തോളി സ്വദേശിയായ സ്വാമിയേട്ടന്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. സുധയാണ് അദ്ദേഹത്തിന്റെ ഭാര്യ. മകള്‍: അപര്‍ണ.
മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ വളരെ പെട്ടന്ന് പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റ് ക്ഷേമകാര്യ മെമ്പറുമായ ഹനീഫ മഞ്ചേശ്വരം, സൈനുദ്ധീന്‍ അമാനി (ഐസിഎഫ്), മജീദ് മേലാറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി നല്‍കി. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.