സ്വപ്നക്ക് ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടർമാർ

Update: 2020-09-14 06:32 GMT

തൃശൂർ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആരോഗ്യപ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കോ ടെസ്റ്റ് നടത്തിയതിന് ശേഷമാണ്

ഡോക്ടര്‍മാരുടെ പ്രതികരണം. ജയിലില്‍ ഉണ്ടായിരുന്ന സ്വപ്നയെ നെഞ്ച് വേദനയുണ്ടെന്ന്

പറഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വപ്നയെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് സംബന്ധിച്ച്

തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം തുടരുന്നു.

Tags:    

Similar News