സ്റ്റോക്‌ഹോം: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്വീഡിഷ് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയതായി പ്രധാനമന്ത്രി സ്റ്റീഫന്‍ ലൊഫ്‌വന്‍ പറഞ്ഞു.
രാജ്യത്തെ രോഗവ്യാപനം ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആരോഗ്യസംവിധാനത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് ആരോഗ്യനിയന്ത്രണങ്ങള്‍ കുറച്ചു നാള്‍കൂടി ദീര്‍ഘിപ്പിച്ചതെന്ന് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചു.
മാസ്‌കുകള്‍ ധരിക്കുന്നതും മറ്റ് ആരോഗ്യനിയന്ത്രണങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് രാത്രി ഏഴിനുശേഷം മദ്യവില്‍പ്പന നിരോധിച്ചിരിക്കുകയാണ്.
കൂടുതല്‍ പേരെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറ്റാന്‍ പ്രധാനമന്ത്രി സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു.