ക്രിസ്തുമതം വിട്ട് സ്വിറ്റ്‌സര്‍ലാന്റ്: 30 ശതമാനം പേരും മതമില്ലാത്തവര്‍

രാജ്യത്ത് താമസിക്കുന്ന മൂന്നിലൊന്നിലധികം പേര്‍ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല.

Update: 2021-01-29 10:33 GMT
സൂറിക്: ക്രിസ്തുമത ഭൂരിപക്ഷ പ്രദേശമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനങ്ങള്‍ മതം ഉപേക്ഷിക്കുന്നു. ഏറ്റവും പുതിയ കണക്കു പ്രകാരം ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരെന്ന് ഫെഡറല്‍ സ്റ്റാറ്റിക്കല്‍ ഓഫീസ് റിപോര്‍ട്ട് ചെയ്തു. അമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വിസ് ജനത മുഴുവനും രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു സഭകളായ റോമന്‍ കത്തോലിക്കയിലും പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലും വിശ്വസിക്കുന്നവരായിരുന്നു. ഇതിനാണ് ക്രമേണ മാറ്റം വന്നത്.


2019ല്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 1.9 ശതമാനം വര്‍ധനവുണ്ടായതായും ഫെഡറല്‍ സ്റ്റാറ്റിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനസംഖ്യയില്‍ റോമന്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിഭാഗവുമാണ് ഭൂരിപക്ഷം. 5.4 ശതമാനം മുസ്‌ലിംകളും 0.3 ശതമാനം ജൂതന്‍മാരുമുണ്ട്. ഇവിടെയുള്ള വിദേശ താമസക്കാരില്‍ 35.1 ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. അത്തരക്കാരുടെ എണ്ണത്തില്‍ 2018ല്‍ നിന്ന് 1.7 ശതമാനം പോയിന്റ് വര്‍ധനവാണ് ഉണ്ടായത്.


രാജ്യത്ത് താമസിക്കുന്ന മൂന്നിലൊന്നിലധികം പേര്‍ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല. 45 ശതമാനം പേരും കഴിഞ്ഞ സര്‍വേക്ക് മുമ്പുളള 12 മാസങ്ങളായി ഒരു പ്രാര്‍ത്ഥനയും നടത്തിയിട്ടില്ല.

Tags:    

Similar News