ടിപിയുടെ ചിത്രം ബാഡ്ജായി ധരിച്ച് സത്യപ്രതിജ്ഞ; ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്; സ്പീക്കര്‍ താക്കീത് ചെയ്യും
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത ആര്‍എംപിഐ നേതാവ് കെ കെ രമയുടേത് ഗുരതരമായ ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്. പ്രതിഷേധങ്ങളുടെ ഭാഗമായി പല അംഗങ്ങളും ബാഡ്ജുകളുമായി സഭയിലെത്താറുണ്ടെന്നും പരാതി ഉയര്‍ന്നതുകൊണ്ട് സ്പീക്കര്‍ താക്കീത് ചെയ്താല്‍ മതിയെന്നും തീരുമാനിച്ചു. ഇത്തരം ബാഡ്ജുകള്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍.
സത്യപ്രതിജ്ഞാ ദിവസം കെ കെ രമ, ടി പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സഭയിലെത്തിയത് സിപിഎം വൃത്തങ്ങള്‍ വലിയ വിവാദമാക്കിയിരുന്നു. സ്പീക്കര്‍ക്ക് പരാതിയും ലഭിച്ചു. പരാതി പരിശോധിക്കുമെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. ഇതുസംബന്ധിച്ച വലിയ ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ നടന്നത്.
താന്‍ വസ്ത്രത്തിന്റെ ഭാഗമായാണ് ബാഡ്ജ് ധരിച്ചതെന്നും കൊലപാതക രാഷ്ട്രീയത്തോടുള്ള പ്രതികരണമായിരുന്നുവെന്നുമാണ് ബാഡ്ജ് ധരിച്ചതിനെക്കുറിച്ചുളള രമയുടെ വിശദീകരണം.