പെരിന്തല്‍മണ്ണ: 'സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍: കാലം, സമൂഹം' എന്ന സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം നാളെ കാലത്ത് 9.30ന് നടക്കും. മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന പ്രകാശന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ്മദിന് കോപ്പി നല്‍കിയാണ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുക.
പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം. പി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ലീലാകൃഷ്ണന്‍ ആലങ്കോട്, എം.എല്‍.എ മാരായ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, അഡ്വ. എന്‍. ഷംസുദ്ദീന്‍, ടി.വി ഇബ്‌റാഹീം, പി. ഉബൈദുല്ല തുടങ്ങിയ മത-സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.