എസ്‌വൈഎഫ് പതിനഞ്ചാം പൊതുസഭക്ക് തുടക്കമായി

Update: 2021-12-24 18:41 GMT

മഞ്ചേരി: കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) പതിനഞ്ചാം സ്‌റ്റേറ്റ് പൊതുസഭ മഞ്ചേരി ദാറുസ്സുന്ന: കാംപസില്‍ ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അടുത്ത മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ് സഭയുടെ പ്രധാന പരിപാടി.

സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളാണ് സഭയില്‍ സംബന്ധിക്കുന്നത്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി സഭ ഉദ്ഘാടനം ചെയ്തു.

എസ്‌വൈഎഫ് കേന്ദ്ര സമിതി കണ്‍വീനര്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

അലി അക്ബര്‍ മൗലവി, കെ.സദഖത്തുല്ല മൗലവി, സലീം വഹബി ഉപ്പട്ടി വിവിധ വിഷയങ്ങള്‍ ക്ലാസെടുത്തു. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, ജനറല്‍ സിക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി, സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍, സെക്രട്ടറി കെ ഖമറുദ്ദീന്‍ വഹബി എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ ആറ് മണിക്ക് തുടങ്ങുന്ന പ്രതിനിധിസഭ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ നിയന്ത്രിക്കും. സ്‌റ്റേറ്റ് ട്രഷറര്‍ ബശീര്‍ വഹബി അടിമാലി ആമുഖ പ്രഭാഷണം നടത്തും. വാര്‍ഷിക റിപോര്‍ട്ട് അവതരണം, ഗ്രൂപ്പ് ചര്‍ച്ച, മൂവര്‍ഷ കര്‍മ്മ പദ്ധതി അവതരണം, സ്‌റ്റേറ്റ് കമ്മറ്റി തിരഞ്ഞെടുപ്പ് എന്നിവയും നടക്കും. 

Tags:    

Similar News