തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: ദോശ ചുട്ട് ബിജെപി സ്ഥാനാര്‍ത്ഥി ഖുശ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദോശ ചുട്ട് തൗസന്റ് ലൈറ്റ്‌സ് നിയമസഭാ നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന നടിയും ബിജെപി നേതാവുമായി ഖുശ്ബു സുന്ദര്‍. കാംപയിന്റെ ഭാഗമായി തൗസന്റ് ലൈറ്റ് നിയോജകമണ്ഡലത്തിലെ നുങ്കംപാക്കത്ത് പടിഞ്ഞാറന്‍ മാദ തെരുവില്‍ ഒരു ഹോട്ടലില്‍ കയറിയ സമയത്താണ് ഖുശ്ബു തന്റെ പാചകനൈപുണി പുറത്തെടുത്തത്.
വോട്ടര്‍മാരെ വീഴ്ത്താന്‍ സ്ഥാനാര്‍ത്ഥികള്‍ വിചിത്രമായ നിരവധി രീതികള്‍ പുറത്തെടുക്കുന്നുണ്ട്. എഐഎഡിഎംകെയുടെ ഒരു സ്ഥാനാര്‍ത്ഥിയും യോഗ ഗുരുവുമായ എസ് പി വേലുമണി മലക്കംമറിഞ്ഞ് കാറു തളളിയാണ് വോട്ട് ചോദിച്ചത്. അദ്ദേഹം ഈ മന്ത്രിസഭയിലെ മന്ത്രി കൂടിയാണ്. തഞ്ചാവൂര്‍ മണ്ഡലത്തില്‍ തണ്ണിമത്തന്‍ ചിഹ്നമായി ലഭിച്ച സ്ഥാനാര്‍ത്ഥി തലയില്‍ തണ്ണിമത്തനുമായാണ് പ്രചാരണം നടത്തുന്നത്.
മറ്റൊരു സ്ഥാനാര്‍ത്ഥി ഹരി നദര്‍ 4.25 കിലോ സ്വര്‍ണം സ്വന്തം ദേഹത്ത് ധരിച്ചിരുന്നു.
തുങ്ക ഷണ്‍മുഖസുന്ദരം കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഴയ നോട്ടും നാണയങ്ങളുമാണ് കെട്ടിവയ്ക്കാനുള്ള തുകയായി നല്‍കിയത്.
പ്രചാരണത്തിനിടയില്‍ വസ്ത്രം അലക്കിയ സ്ഥാനാര്‍ത്ഥികളുമുണ്ട്.