അമരന്‍ സിനിമക്കെതിരേ പ്രതിഷേധം; തമിഴ്നാട്ടില്‍ തിയേറ്ററിന് നേരെ പെട്രോള്‍ ബോംബേറ്
ശിവകാര്‍ത്തികേയന്‍ നായകനായ അമരന്‍ തിരുനല്‍വേലിയിലെ അലങ്കര്‍ സിനിമാസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം
ചെന്നൈ: തമിഴ്നാട്ടില്‍ തിയേറ്ററിന് നേരെ പെട്രോള്‍ ബോംബേറ്. ശനിയാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ ഒരു തിയേറ്ററിന് നേരെ രണ്ട് അജ്ഞാതരായ അക്രമികള്‍ മൂന്ന് പെട്രോള്‍ ബോംബുകള്‍ എറിയുകയായിരുന്നു. ശിവകാര്‍ത്തികേയന്‍ നായകനായ അമരന്‍ തിരുനല്‍വേലിയിലെ അലങ്കര്‍ സിനിമാസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം.അമരന്‍ ചിത്രത്തിനെതിരായ പ്രതിഷേധമാണെന്നാണ് സൂചന. അന്വേഷണത്തിലാണെന്നും നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലിസ് പറയുന്നു. വെള്ളിയാഴ്ച നാട്ടുകാര്‍ തമ്മിലുള്ള തര്‍ക്കവുമായി സംഭവത്തിന് ബന്ധമുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി ഈ സാധ്യത പരിശോധിക്കുന്നതായും പോലിസ് സൂചിപ്പിച്ചു.
കശ്മീരികളെ തെറ്റായി ചിത്രീകരിച്ചെന്ന് പറഞ്ഞുകൊണ്ട് തമിഴിനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ചിത്രത്തിനെതിരേ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.