ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ബോട്ട് മറിഞ്ഞു; തമിഴ്നാട്ടിലെ ഒരു മത്സ്യത്തൊഴിലാളി മരിച്ചു
രാമേശ്വരം (തമിഴ്‌നാട്): ജൂലൈ 31 ന് രാമേശ്വരത്ത് നിന്നുള്ള മത്സ്യബന്ധന ബോട്ട് ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞു. അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, അവര്‍ ഇപ്പോള്‍ ശ്രീലങ്കയിലെ ജാഫ്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാമേശ്വരത്ത് നിന്ന് നാല് മത്സ്യത്തൊഴിലാളികള്‍ ദിവസേനയുള്ള മത്സ്യബന്ധനത്തിന് പോയപ്പോഴായിരുന്നു സംഭവം.
അനധികൃത മീന്‍പിടിത്തം ആരോപിച്ച് നാവികസേന മത്സ്യബന്ധന കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഈ ഏറ്റുമുട്ടലിനിടെ മത്സ്യത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞു. പൂര്‍ണമായും വെള്ളത്തിനടിയിലായ ബോട്ടില്‍ നല്ലങ്കുളം സ്വദേശി മൂഖയ്യ (54), രാമായണപുരം സ്വദേശി മുത്തു മുനിയാണ്ടി (57), മലൈച്ചാമി (59), രാമചന്ദ്രന്‍ (64) എന്നിങ്ങനെ നാല് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.
സഹ മത്സ്യത്തൊഴിലാളികള്‍ പെട്ടെന്ന് തിരച്ചില്‍ നടത്തിയെങ്കിലും, ജാഫ്‌നയിലെ ആശുപത്രിയില്‍ എത്തിച്ചങ്കിലും മൂഖയ്യ മരിച്ചിരുന്നു. ബാക്കിയുള്ള രണ്ടുപേര്‍ ചികിത്സയിലാണ്. നാലാമന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ രാമേശ്വരം തുറമുഖ മേഖലയില്‍ പ്രതിഷേധങ്ങളും വഴിതടയലും നടത്തി ദുഃഖവും രോഷവും പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും പ്രതിഷേധക്കാരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും മേഖലയില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.